തിരുവനന്തപുരത്ത് മിഠായി രൂപത്തിലുള്ള ലഹരിയുമായി മൂന്ന് പേര് പിടിയില്‍
Tuesday, March 25, 2025 2:54 PM IST
തിരുവനന്തപുരം: നെടുമങ്ങാട്ട് മിഠായി രൂപത്തിലുള്ള ലഹരിയുമായി മൂന്ന് പേര് പിടിയില്‍. തമിഴ്നാട് സ്വദേശികളായ പ്രശാന്ത് ഗണേഷ്, മാര്‍ഗ എന്നിവരെയാണ് ഡാന്‍സാഫ് സംഘം പിടികൂടിയത്.
വടപ്പാറയിലെ സ്വകാര്യ ബോയ്സ് ഹോസ്റ്റലിന്റെ അഡ്രസില്‍ എത്തിയ ലഹരിയുടെ പാഴ്സല്‍ കൈപ്പറ്റുന്നതിനിടെയാണ് ഇവര്‍ പിടിയിലായത്. 105 മിഠായികളാണ് പാഴ്സല്‍ കവറില്‍ ഉണ്ടായിരുന്നത്. ഈ മിഠായികളില്‍ ടെട്രാ ഹൈഡ്രോ കനാബിനോള്‍ എന്ന ലഹരിവസ്തുവിന്റെ സാന്നിധ്യമുണ്ടെന്ന് പോലീസ് അറിയിച്ചു.
വട്ടപ്പാറയിലെ ഹോസ്റ്റലിന് സമീപമുള്ള വാടകവീട്ടിലാണ് മൂവരും താമസിക്കുന്നത്. എന്നാല്‍ ഹോസ്റ്റലിന്റെ വിലാസത്തില്‍ വന്ന പാഴ്സല്‍ ഇവര്‍ കൈപ്പറ്റുകയായിരുന്നു.