നിയമവിരുദ്ധ മത്സ്യ ബന്ധനം; ട്രോളർ ബോട്ടുകൾ പിടികൂടി
Monday, March 24, 2025 10:58 PM IST
തിരുവനന്തപുരം: നിയമവിരുദ്ധമായി മത്സ്യബന്ധനം നടത്തിയ ട്രോളർ ബോട്ടുകൾ മറൈൻ എൻഫോഴ്സ്മെന്റ് പിടികൂടി.
തേങ്ങാപട്ടണം സ്വദേശി തദേവൂസിന്റെ ബോട്ടും തമിഴ്നാട് തൂത്തൂർ സ്വദേശി ജെയിൻ എന്നയാളുടെ ബോട്ടുമാണ് പിടികൂടിയത്. വിഴിഞ്ഞത്ത് നിന്നും പുറപ്പെട്ട പട്രോളിംഗ് സംഘമാണ് ബോട്ടുകൾ പിടികൂടിയത്.
വിഴിഞ്ഞം ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടർ എസ്. രാജേഷിന്റെ നിർദേശപ്രകാരമായിരുന്നു പരിശോധന.