പൂരാനും മാർഷും തകർത്തടിച്ചു; ഡൽഹിക്ക് 210 റൺസ് വിജയലക്ഷ്യം
Monday, March 24, 2025 9:44 PM IST
വിശാഖപട്ടണം: പൂരാന്റെയും മാർഷിന്റെയും വെടിക്കെട്ട് ബാറ്റിംഗിൽ ലക്നോ സൂപ്പർ ജയന്റ്സിനെതിരെ ഡൽഹി ക്യാപിറ്റൽസിന് 210 റൺസ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ലക്നോ എട്ടു വിക്കറ്റ് നഷ്ടത്തിൽ 209 റൺസ് നേടി.
ഓപ്പണാറായി ക്രീസിലെത്തിയ മാർഷ് 36 പന്തിൽ നിന്നും 72 റൺസും പൂരാൻ 30 പന്തിൽ 75 റൺസും നേടി. അഞ്ച് ഓവറിൽ 50 കടന്ന ടീം സ്കോർ പവർ പ്ലേ പൂർത്തിയാകുമ്പോൾ ഒരു വിക്കറ്റ് നഷ്ടത്തിൽ 64ൽ എത്തിയിരുന്നു. 22 പന്തിലാണ് മാർഷ് അർധ സെഞ്ചുറി തികച്ചത്.
ഡൽഹിക്കായി സ്റ്റാർക്ക് മൂന്നും കുൽദീപ് യാദവ് രണ്ടും വിപ്രജ് നിഗം, മുകേഷ് കുമാർ എന്നിവർക്ക് ഓരോ വിക്കറ്റും വീഴ്ത്തി. കെ.എല്‍.രാഹുലില്ലാതെയാണ് ഡല്‍ഹി ഇന്നിറങ്ങിയത്. പകരം അഭിഷേക് പൊരല്‍ ആണ് വിക്കറ്റ് കീപ്പര്‍.