തിരുനക്കരയിൽ ഗാനമേളക്കിടെ യുവാക്കൾ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി
Monday, March 24, 2025 5:29 PM IST
കോട്ടയം: തിരുനക്കര ഉത്സവത്തോടനുബന്ധിച്ച് ഞായറാഴ്ച നടന്ന ഗാനമേളയ്ക്കിടെ സംഘർഷം. ഒരുപറ്റം യുവാക്കൾ സംഘം ചേർന്ന് ഏറ്റുമുട്ടുകയായിരുന്നു.
സംഘർഷത്തിനിടെ യുവാക്കൾ പരസ്പരം കുരുമുളക് സ്പ്രേ പ്രയോഗിക്കുകയും കത്തി വീശുകയും ചെയ്തു. ആറു പേർക്ക് പരിക്കേറ്റതായാണ് വിവരം.
സ്റ്റേജിൽ പാട്ട് നടക്കുന്നതിനിടെ പലയിടങ്ങളിലായി ചേരി തിരിഞ്ഞ് അക്രമം ഉണ്ടാവുകയായിരുന്നു. ഇതിനിടയിൽ യുവാക്കൾ നാട്ടുകാർക്ക് നേരെയും കത്തി വീശി. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.