കോ​ട്ട​യം: തി​രു​ന​ക്ക​ര ഉ​ത്സ​വ​ത്തോ​ട​നു​ബ​ന്ധി​ച്ച് ഞാ​യ​റാ​ഴ്ച ന​ട​ന്ന ഗാ​ന​മേ​ള​യ്ക്കി​ടെ സം​ഘ​ർ​ഷം. ഒ​രു​പ​റ്റം യു​വാ​ക്ക​ൾ സം​ഘം ചേ​ർ​ന്ന് ഏ​റ്റു​മു​ട്ടു​ക​യാ​യി​രു​ന്നു.

സം​ഘ​ർ​ഷ​ത്തി​നി​ടെ യു​വാ​ക്ക​ൾ പ​ര​സ്പ​രം കു​രു​മു​ള​ക് സ്പ്രേ ​പ്ര​യോ​ഗി​ക്കു​ക​യും ക​ത്തി വീ​ശു​ക​യും ചെ​യ്തു. ആ​റു പേ​ർ​ക്ക് പ​രി​ക്കേ​റ്റ​താ​യാ​ണ് വി​വ​രം.

സ്റ്റേ​ജി​ൽ പാ​ട്ട് ന​ട​ക്കു​ന്ന​തി​നി​ടെ പ​ല​യി​ട​ങ്ങ​ളി​ലാ​യി ചേ​രി തി​രി​ഞ്ഞ് അ​ക്ര​മം ഉ​ണ്ടാ​വു​ക​യാ​യി​രു​ന്നു. ഇ​തി​നി​ട​യി​ൽ യു​വാ​ക്ക​ൾ നാ​ട്ടു​കാ​ർ​ക്ക് നേ​രെ​യും ക​ത്തി വീ​ശി. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. ‌