എംപിമാരുടെ ശമ്പളവും ആനുകൂല്യങ്ങളും വർധിപ്പിച്ചു
Monday, March 24, 2025 5:28 PM IST
ന്യൂഡൽഹി: പാർലമെന്റ് അംഗങ്ങളുടെ ശമ്പളവും ആനുകൂല്യങ്ങളും കേന്ദ്ര സർക്കാർ വർധിപ്പിച്ചു. ശമ്പളം, ദിവസ അലവൻസ്, പെൻഷൻ, അധിക പെൻഷൻ എന്നിവ വർധിപ്പിക്കുന്നതാണ് ഉത്തരവ്.
എംപിമാരുടെ ശമ്പളം ഒരു ലക്ഷത്തിൽ നിന്ന് 1,24,000 രൂപയായി ഉയർത്തി. പ്രതിദിന അലവൻസ് 2000 രൂപയിൽ നിന്ന് 2500 രൂപയാക്കി ഉയർത്തി. പ്രതിമാസ പെൻഷൻ 25000 രൂപയിൽ നിന്ന് 31,000 രൂപയാക്കിയും ഉയർത്തി.
2023 ഏപ്രിൽ ഒന്നു മുതൽ മുൻകാല പ്രാബല്യത്തോടെയാണ് ഉത്തരവിറക്കിയിരിക്കുന്നത്.