പൊൻമുടിയിൽ തനിച്ച് താമസിക്കുന്ന വയോധികയെ പീഡിപ്പിച്ചു; 52 കാരൻ കസ്റ്റഡിയിൽ
Monday, March 24, 2025 4:49 PM IST
തിരുവനന്തപുരം: എസ്റ്റേറ്റ് ലയത്തിൽ അതിക്രമിച്ച് കയറി വയോധികയെ പീഡിപ്പിച്ചതായി പരാതി. പൊൻമുടിയിൽ ഞായറാഴ്ച രാത്രി ആണ് സംഭവം.
സംഭവത്തിൽ കുളത്തുപ്പുഴ കല്ലുവെട്ടാൻ കുഴി സ്വദേശി രാജനെ (52) പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. 55 കരിയായ വയോധിക ഒറ്റയ്ക്ക് താമസിക്കുന്ന ലയത്തിൽ അതിക്രമിച്ച് കയറി പീഡിപ്പിച്ചുവെന്നാണ് പരാതി. ഇന്ന് രാവിലെ വയോധിക അയൽവാസികളെ വിവമരമറിയിക്കുകയായിരുന്നു.
എസ്റ്റേറ്റിൽ ജോലിക്ക് വന്നയാളാണ് രാജൻ. പൊൻമുടി പോലീസ് സ്ഥലത്തെത്തി വയോധികയുടെ മൊഴി രേഖപ്പെടുത്തി. തുടര്ന്ന് രാജനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.