പുനലൂരിൽ രേഖകൾ ഇല്ലാതെ കടത്തിയ 44 ലക്ഷവുമായി രണ്ടു പേർ പിടിയിൽ
Monday, March 24, 2025 4:08 PM IST
പുനലൂർ: അനധികൃതമായി ട്രെയിനിൽ കടത്താൻ ശ്രമിച്ച 44 ലക്ഷം രൂപയുമായി രണ്ടു പേർ പിടിയിൽ. തമിഴ്നാട് സ്വദേശികളാണ് പുനലൂരിൽ പിടിയിലായത്. മധുരൈ സ്വദേശി അഴഗപ്പൻ (58), വിരുദനഗർ സ്വദേശി സുടലി മുത്തു (58 )എന്നിവരെയാണ് റെയിൽവേ പോലീസ് പിടികൂടിയത്.
തിങ്കളാഴ്ച രാവിലെ ചെന്നൈയിൽനിന്ന് വന്ന ചെന്നൈ- എഗ്മോർ -കൊല്ലം എക്സ്പ്രസ് ട്രെയിനിലാണ് 44, 03,700 രൂപയുമായി ഇവർ എത്തിയത്.
കടത്തികൊണ്ട് വന്ന പണത്തിനു ഉറവിടാമോ മറ്റ് രേഖകളോ ഹാജരാക്കാൻ ഇവർക്കു സാധിച്ചിട്ടില്ല. അന്യസംസ്ഥാനത്തു നിന്ന് ട്രെയിൻ മാർഗം വൻതോതിൽ ലഹരി പദാർഥങ്ങളും കുഴൽപണവും എത്തുന്നതുന്നതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ പരിശോധന നടത്തുന്നതിനിടെയാണ് ഇവർ പിടിയിലായത്.