ഷിം​ല: ഷിം​ല​യി​ൽ ലാ​ൻ​ഡിം​ഗി​നി​ടെ സാ​ങ്കേ​തി​ക ത​ക​രാ​റു​ണ്ടാ​യ വി​മാ​നം സു​ര​ക്ഷി​ത​മാ​യി ഇ​റ​ക്കി. ഡ​ൽ​ഹി​യി​ൽ​നി​ന്ന് ഷിം​ല​യി​ലേ​ക്കു​ള്ള അ​ല​യ​ൻ​സ് എ​യ​ർ 9I821 എ​ന്ന വി​മാ​ന​ത്തി​നാ​ണ് സാ​ങ്കേ​തി​ക ത​ക​രാ​ർ ഉ​ണ്ടാ​യ​ത്.

ഹി​മാ​ച​ൽ പ്ര​ദേ​ശ് ഉ​പ​മു​ഖ്യ​മ​ന്ത്രി മു​കേ​ഷ് അ​ഗ്നി​ഹോ​ത്രി, ഡി​ജി​പി അ​തു​ൽ വ​ർ​മ്മ ഉ​ൾ​പ്പെ​ടെ 44 യാ​ത്ര​ക്കാ​രാ​യി​രു​ന്നു വി​മാ​ന​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്. വി​മാ​നം സു​ര​ക്ഷി​ത​മാ​യി ഇ​റ​ക്കി​യ​തി​നാ​ൽ വ​ൻ അ​പ​ക​ട​മാ​ണ് ഒ​ഴി​വാ​യ​ത്.

ഷിം​ല വി​മാ​ന​ത്താ​വ​ള​ത്തി​ൽ വി​മാ​നം ഇ​റ​ങ്ങു​ന്ന​തി​നി​ടെ​യാ​ണ് പ്ര​ശ്‌​നം ഉ​ണ്ടാ​യ​ത്. ലാ​ൻ​ഡിം​ഗി​നി​ടെ ബ്രേ​ക്കിം​ഗ് സി​സ്റ്റ​ത്തി​ൽ ത​ക​രാ​റു​ണ്ടെ​ന്ന് പൈ​ല​റ്റ് റി​പ്പോ​ർ​ട്ട് ചെ​യ്യു​ക​യും ചെ​യ്തി​രു​ന്ന​താ​യി അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.