ബൈക്കിന് പിന്നില്‍ കാറിടിച്ച് അപകടം; പരീക്ഷ എഴുതാന്‍ പോയ വിദ്യാര്‍ഥി മരിച്ചു
Monday, March 24, 2025 1:16 PM IST
പാലക്കാട്: ബൈക്കിന് പിന്നില്‍ കാറിടിച്ച് പരീക്ഷ എഴുതാന്‍ പോയ ബിടെക് വിദ്യാര്‍ഥി മരിച്ചു. വടക്കഞ്ചേരി സ്വദേശി മുഹമ്മദ് അന്‍സിലാണ് മരിച്ചത്. ഇന്ന് രാവിലെ ഏഴരയ്ക്ക് പാലക്കാട്-കഞ്ചിക്കോട് ദേശീയ പാതയിലാണ് അപകടം.
അന്‍സില്‍ സഞ്ചരിച്ച അതേ ദിശയില്‍ വന്ന കാര്‍ ബൈക്കിന് പിന്നില്‍ ഇടിക്കുകയായിരുന്നു. റോഡിലേക്ക് തെറിച്ചുവീണ ഇയാളുടെ ദേഹത്തുകൂടി കാറിന്റെ ടയര്‍ കയറിയിറങ്ങി.
ഗുരുതരമായി പരിക്കേറ്റ ഇയാള്‍ സംഭവസ്ഥലത്തുവച്ച് തന്നെ മരിച്ചു. കോയമ്പത്തൂര്‍ നെഹ്റു കോളജിലെ ബിടെക് വിദ്യാര്‍ഥിയാണ് അന്‍സില്‍.