വില്പനയ്ക്കായി കഞ്ചാവ് സൂക്ഷിച്ച യുവാവ് പിടിയിൽ
Monday, March 24, 2025 12:07 PM IST
വേങ്ങര: വിൽപനക്കായി കഞ്ചാവ് സൂക്ഷിച്ച യുവാവ് പിടിയിൽ. കണ്ണമംഗലം തോട്ടശേരിയറ മൂച്ചിത്തോട്ടത്തിൽ റിജേഷി (38) ആണ് വേങ്ങര പോലീസിന്റെ പിടിയിലായത്. വില്പനക്കായി കഞ്ചാവ് സൂക്ഷിച്ചിരുന്ന റിജേഷിനെ നാട്ടുകാർ പിടികൂടി വേങ്ങര പോലീസിൽ ഏല്പിക്കുകയായിരുന്നു.
ഇയാളിൽ നിന്നും ഒന്നേമുക്കാൽ കിലോ കഞ്ചാവും കണ്ടെടുത്തു. കഞ്ചാവ് വില്പന നടത്തരുതെന്ന് റിജേഷിനെ പല തവണ നാട്ടുകാർ താക്കീത് ചെയ്തിരുന്നു. ഞായറാഴ്ച ഇയാളുടെ വീടിന്റെ പരിസരത്ത് യുവാക്കൾ ചുറ്റിക്കറങ്ങുന്നത് കണ്ടതോടെ സംശയത്തിലായ നാട്ടുകാർ ഇയാളെ തടഞ്ഞുവയ്ക്കുകയായിരുന്നു.
തുടർന്ന് വേങ്ങര പോലീസെത്തി റിജേഷിന്റെ വീട് റെയ്ഡ് ചെയ്തു. വീട്ടിൽ നിന്നും വില്പനക്ക് സൂക്ഷിച്ച ഒന്നേമുക്കാൽ കിലോ കഞ്ചാവ് പോലീസ് പിടിച്ചെടുത്തു.