വേ​ങ്ങ​ര: വി​ൽ​പ​ന​ക്കാ​യി ക​ഞ്ചാ​വ് സൂ​ക്ഷി​ച്ച യു​വാ​വ് പി​ടി​യി​ൽ. ക​ണ്ണ​മം​ഗ​ലം തോ​ട്ട​ശേ​രി​യ​റ മൂ​ച്ചി​ത്തോ​ട്ട​ത്തി​ൽ റി​ജേ​ഷി (38) ആ​ണ് വേ​ങ്ങ​ര പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. വി​ല്പ​ന​ക്കാ​യി ക​ഞ്ചാ​വ് സൂ​ക്ഷി​ച്ചി​രു​ന്ന റി​ജേ​ഷി​നെ നാ​ട്ടു​കാ​ർ പി​ടി​കൂ​ടി വേ​ങ്ങ​ര പോ​ലീ​സി​ൽ ഏ​ല്പി​ക്കു​ക​യാ​യി​രു​ന്നു.

ഇ​യാ​ളി​ൽ നി​ന്നും ഒ​ന്നേ​മു​ക്കാ​ൽ കി​ലോ ക​ഞ്ചാ​വും ക​ണ്ടെ​ടു​ത്തു. ക​ഞ്ചാ​വ് വി​ല്പ​ന ന​ട​ത്ത​രു​തെ​ന്ന് റി​ജേ​ഷി​നെ പ​ല ത​വ​ണ നാ​ട്ടു​കാ​ർ താ​ക്കീ​ത് ചെ​യ്തി​രു​ന്നു. ഞാ​യ​റാ​ഴ്ച ഇ​യാ​ളു​ടെ വീ​ടി​ന്‍റെ പ​രി​സ​ര​ത്ത് യു​വാ​ക്ക​ൾ ചു​റ്റി​ക്ക​റ​ങ്ങു​ന്ന​ത് ക​ണ്ട​തോ​ടെ സം​ശ​യ​ത്തി​ലാ​യ നാ​ട്ടു​കാ​ർ ഇ​യാ​ളെ ത​ട​ഞ്ഞു​വ​യ്ക്കു​ക​യാ​യി​രു​ന്നു.

തു​ട​ർ​ന്ന് വേ​ങ്ങ​ര പോ​ലീ​സെ​ത്തി റി​ജേ​ഷി​ന്‍റെ വീ​ട് റെ​യ്ഡ് ചെ​യ്തു. വീ​ട്ടി​ൽ നി​ന്നും വി​ല്പ​ന​ക്ക് സൂ​ക്ഷി​ച്ച ഒ​ന്നേ​മു​ക്കാ​ൽ കി​ലോ ക​ഞ്ചാ​വ് പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്തു.