വിദ്യാർഥിയെ പിടിഎ പ്രസിഡന്റ് മർദിച്ചെന്ന് പരാതി; പോലീസ് കേസെടുത്തു
Monday, March 24, 2025 12:01 PM IST
തിരുവനന്തപുരം: തലസ്ഥാനത്ത് സ്കൂളിന് പുറത്തുവച്ച് വിദ്യാർഥിയെ പിടിഎ പ്രസിഡന്റും മക്കളും ചേർന്ന് മർദിച്ചതായി പരാതി. തൊളിക്കോട് ഗവ. എച്ച്.എസിലെ വിദ്യാർഥിക്കാണ് മർദനമേറ്റത്. വിദ്യാർഥിയുടെ പരാതിയിൽ പോലീസ് കേസെടുത്തിട്ടുണ്ട്.
ശനിയാഴ്ചയാണ് സംഭവം. കോൺഗ്രസ് മണ്ഡലം പ്രസിഡന്റുകൂടിയായ പിടിഎ പ്രസിഡന്റ് പതിനാറുകാരനെ മര്‍ദിച്ചെന്നാണ് പരാതി. പ്ലസ് വൺ-പത്താം ക്ലാസ് വിദ്യാർഥികൾ തമ്മിലുള്ള തർക്കമാണ് മർദനത്തിന് കാരണമെന്നാണ് വിവരം.
പിടിഎ പ്രസിഡന്റിന്റെ പത്താം ക്ലാസിൽ പഠിക്കുന്ന മകനെ മർദനമേറ്റ വിദ്യാർഥി മർദിച്ചെന്ന പരാതി നേരത്തെ നിലനിൽക്കുന്നുണ്ട്. ഈ പരാതിയിൽ നിലവിൽ മർദനമേറ്റ വിദ്യാർഥിക്ക് എതിരെ റാഗിംഗിന് പോലീസ് കേസെടുത്തിട്ടുണ്ട്.