ആശമാർ വീട്ടിൽ വന്ന് ക്ഷണിച്ചിട്ടാണ് അവരെ കാണാൻ പോയത്: സുരേഷ് ഗോപി
Monday, March 24, 2025 10:54 AM IST
തിരുവനന്തപുരം: ആശ വർക്കർമാരുടെ സമരത്തിൽ താൻ എത്തിയത് അവർ തന്നെ വീട്ടിൽ വന്ന് ക്ഷണിച്ചിട്ടാണെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി.
പൊങ്കാല ദിവസവും താൻ ആശമാരെ കാണാൻ പോയിരുന്നു. ഇനിയും ആശമാരുടെ അടുത്ത് പോകാൻ തയാറാണെന്നും സുരേഷ് പറഞ്ഞു.ആശാ സമരം വിജയിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു.
അതേസമയം ആശാവർക്കർമാരുടെ സമരം ഇന്നും തുടരുകയാണ്. ഓണറേറിയം 21,000 രൂപയാക്കി വർധിപ്പിക്കുക, വിരമിക്കൽ ആനുകൂല്യം അഞ്ച് ലക്ഷം ആയി വർധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളിൽ തീരുമാനമാകാതെ പിന്നോട്ടില്ല എന്നാണ് ആശാവർക്കർമാരുടെ നിലപാട്.