ലഹരിക്കെതിരെ മുഖ്യമന്ത്രി വിളിച്ച ഉന്നതതലയോഗം ഇന്ന്
Monday, March 24, 2025 10:48 AM IST
തിരുവനന്തപുരം: സംസ്ഥാനത്ത് ലഹരിവ്യാപനം തടയാനും ലഹരിക്കെതിരായ നടപടികൾ ശക്തമാക്കാനും ലക്ഷ്യമിട്ട് മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ച ഉന്നതതല യോഗം ഇന്ന് നടക്കും.
നിയമസഭാ ചേംബറിൽ ചേരുന്ന യോഗത്തിൽ മന്ത്രിമാരും പോലീസ്, എക്സൈസ് ഉദ്യോഗസ്ഥരും ഉന്നത ഉദ്യോഗസ്ഥരും പങ്കെടുക്കും.
ഇതിന്റെ തുടർച്ചയായി വിവിധ മേഖലകളിലെ വിദഗ്ധരെ പങ്കെടുപ്പിച്ചുള്ള യോഗം 30ന് നടക്കും.