ഗുണ്ടാത്തലവൻ മൻജീത് ദലാൽ അറസ്റ്റിൽ
Monday, March 24, 2025 2:20 AM IST
ന്യൂഡൽഹി: മുൻ ദേശീയ ഗുസ്തി താരവും ഗുണ്ടാത്തലവനുമായ മൻജീത് ദലാലിനെ ഡൽഹി പോലീസ് അറസ്റ്റ് ചെയ്തു. നീരജ് ബവാന-അമിത് ഭുറ എന്നിവരുടെ ക്രിമിനൽ സംഘത്തിലെ ഷാർപ്പ്ഷൂട്ടറായിരുന്ന മൻജീത് ദലാൽ ഏറെക്കാലമായി ഒളിവിലായിരുന്നു.
പോലീസ് സംഘത്തിന് നേരേ വെടിവെയ്പ്, വധശ്രമം, കവർച്ച തുടങ്ങിയ നിരവധി കേസുകളിൽ പ്രതിയാണ്. ഹരിയാനയിൽ ജനിച്ച മൻജീത് 2007ൽ ദേശീയ തലത്തിൽ 86 കിലോഗ്രാം വിഭാഗത്തിൽ വെള്ളി മെഡൽ നേടിയിട്ടുണ്ട്.