ഛത്തീസ്ഗഡിൽ 22 മാവോയിസ്റ്റുകൾ കീഴടങ്ങി
Monday, March 24, 2025 12:22 AM IST
ബീജാപുര്‍: ഛത്തീസ്ഗഡിലെ ബിജാപുരിൽ 22 മാവോയിസ്റ്റുകൾ കീഴടങ്ങി. കീഴടങ്ങിയവരില്‍ ആറു പേരുടെ തലയ്ക്ക് ലക്ഷങ്ങൾ ഇനാം പ്രഖ്യാപിച്ചിട്ടുണ്ടായിരുന്നു.
സിആർപിഎഫ് ഡിഐജി ദേവേന്ദ്ര സിംഗ് നേഗിയുടെ മുന്നിലാണ് മാവോയിസ്റ്റുകളും കീഴടങ്ങിയത്. കീഴടങ്ങിയവരിൽ തെലങ്കാന, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരും ഉൾപ്പെട്ടിട്ടുണ്ട് എന്നാണ് റിപ്പോർട്ടുകൾ.
ബിജാപുരിൽ മാത്രം 107 മാവോയിസ്റ്റുകളാണ് ഇതുവരെ കീഴടങ്ങിയത്.