ചെ​ന്നൈ: ചെ​ന്നൈ സൂ​പ്പ​ർ കിം​ഗ്സി​നെ​തി​രാ​യ മ​ത്സ​ര​ത്തി​ൽ ഇം​പാ​ക്ട് പ്ലെ​യ​റാ​യി ക​ള​ത്തി​ലി​റ​ങ്ങി ഗം​ഭീ​ര പ്ര​ക​ട​നം ന​ട​ത്തി മും​ബൈ ഇ​ന്ത്യ​ൻ​സി​ന്‍റെ മ​ല​യാ​ളി താ​രം വി​ഘ്നേ​ഷ് പു​ത്തൂ​ർ. രോ​ഹി​ത് ശ​ർ​മ്മ​യ്ക്ക് പ​ക​ര​ക്കാ​ര​നാ​യാ​ണ് വി​ഘ്നേ​ഷ് ഇം​പാ​ക്ട് പ്ലെ​യ​റാ​യി ക​ള​ത്തി​ലി​റ​ങ്ങി​യ​ത്.

മൂ​ന്ന് വി​ക്ക​റ്റു​ക​ളാ​ണ് വി​ഘ്നേ​ഷ് ചെ​ന്നൈ​യ്ക്കെ​തി​രാ​യ മ​ത്സ​ര​ത്തി​ൽ വീ​ഴ്ത്തി​യ​ത്. ചെ​ന്നൈ നാ​യ​ക​ൻ റു​തു​രാ​ജ് തു​രാ​ജ് ഗെ​യ്ക്വാ​ദി​നെ​യും അ​പ​ക​ട​കാ​രി​യാ​യ ശി​വം ദു​ബെ​യെ​യും ദീ​പ​ക് ഹൂ​ഡ​യെ​യും വീ​ഴ്ത്തി​യാ​ണ് വി​ഘ്നേ​ഷ് മ​ല​യാ​ളി​ക​ളു​ടെ അ​ഭി​മാ​ന​മാ​യി മാ​റി​യ​ത്.

താ​ര​ത​മ്യേ​ന കു​റ​ഞ്ഞ വി​ജ​യ​ല​ക്ഷ്യ​മാ​യ 156 റ​ൺ​സി​ലേ​യ്ക്ക് ചെ​ന്നൈ അ​നാ​യാ​സം എ​ത്തു​മെ​ന്ന തോ​ന്നി​പ്പി​ച്ച നി​മി​ഷ​ത്തി​ലാ​ണ് നാ​യ​ക​ൻ സൂ​ര്യ​കു​മാ​ർ യാ​ദ​വ് വി​ഘ്നേ​ഷ് എ​ന്ന 24കാ​ര​നെ പ​ന്തേ​ൽ​പ്പി​ക്കു​ന്ന​ത്. വി​ഘ്നേ​ഷ് ആ​ദ്യ ഓ​വ​റി​ൽ ത​ന്നെ മും​ബൈ ആ​രാ​ധ​ക​രു​ടെ മ​നം ക​വ​ർ​ന്നു.

പ​വ​ർ പ്ലേ​യി​ൽ അ​പ​ക​ടം വി​ത​ച്ച ചെ​ന്നൈ നാ​യ​ക​ൻ റു​തു​രാ​ജ് ഗെ​യ്ക്വാ​ദി​നെ വി​ഘ്നേ​ഷ് കൂ​ടാ​രം ക​യ​റ്റി. വി​ഘ്നേ​ഷി​നെ അ​തി​ർ​ത്തി ക​ട​ത്താ​നു​ള്ള ഗെ​യ്ക്വാ​ദി​ന്റെ ശ്ര​മം പാ​ളി. കൂ​റ്റ​ന​ടി​യ്ക്ക് ശ്ര​മി​ച്ച ഗെ​യ്ക്വാ​ദി​ന്‍റെ

ഇ​ന്നിം​ഗ്സ് ബൗ​ണ്ട​റി​ക്ക് സ​മീ​പം വി​ൽ ജാ​ക്സി​ന്‍റെ കൈ​ക​ളി​ൽ ഒ​തു​ങ്ങി. ഐ​പി​എ​ല്ലി​ൽ വി​ഘ്നേ​ഷി​ന്‍റെ ആ​ദ്യ ഇ​ര​യാ​യി ഗെ​യ്ക്വാ​ദ് മ​ട​ങ്ങി. പി​ന്നാ​ലെ ക്രീ​സി​ലെ​ത്തി സി​ക്സ​ർ പാ​യി​ച്ച് നി​ല​യു​റ​പ്പി​ച്ച ശി​വം ദു​ബെ​യെ​യും ദീ​പ​ക് ഹൂ​ഡ​യെ​യും മ​ട​ക്കി​യ​യ​ച്ച് വി​ഘ്നേ​ഷ് മും​ബൈ ഇ​ന്ത്യ​ൻ​സി​ന്‍റെ വ​ണ്ട​ർ ബോ​യി ആ​യി മാ​റു​ക​യാ​യി​രു​ന്നു. 30 ല​ക്ഷം രൂ​പ​യ്ക്കാ​ണ് മും​ബൈ ഇ​ന്ത്യ​ൻ​സ് വി​ഘ്നേ​ഷ് പു​ത്തൂ​രി​നെ സ്വ​ന്ത​മാ​ക്കി​യ​ത്.