കൊല്ലം റെയിൽവേ സ്റ്റേഷന് സമീപം കഞ്ചാവുമായി രണ്ട് പേർ പിടിയിൽ
Sunday, March 23, 2025 8:54 PM IST
കൊല്ലം: റെയിൽവേ സ്റ്റേഷന് സമീപം കഞ്ചാവുമായി രണ്ട് പേർ പിടിയിൽ. പട്ടത്താനം സ്വദേശികളായ ആകാംഷ്, രതീഷ് കുമാർ എന്നിവരാണ് പിടിയിലായത്.
എക്സൈസ് സംഘമാണ് ഇരുവരേയും പിടികൂടിയത്. ആന്ധ്രയിൽ നിന്ന് ട്രെയിൻ മാർഗമാണ് ഇവർ കഞ്ചാവ് കൊണ്ടുവന്നത്.
വിൽപനയ്ക്ക് വേണ്ടിയാണ് പ്രതികൾ കഞ്ചാവ് എത്തിച്ചതെന്ന് എക്സൈസ് അറിയിച്ചു. ആകാംഷ് നേരത്തെ 10 കിലോ കഞ്ചാവ് കടത്തിയ കേസിൽ പ്രതിയാണ്.