കാപ്പ കേസ് പ്രതി എംഡിഎംഎയുമായി അറസ്റ്റിൽ
Sunday, March 23, 2025 5:33 AM IST
കാസർഗോഡ്: നീലേശ്വരം റെയിൽവേ സ്റ്റേഷൻ പരിസരത്ത് പോലീസ് നടത്തിയ പരിശോധനയിൽ എംഡിഎംഎയുമായി കാപ്പ കേസ് പ്രതിയെ പിടികൂടി. പടന്നക്കാട്, സിംഗപ്പൂർ ക്വാട്ടേഴ്സിൽ താമസിക്കുന്ന പി.വിഷ്ണു (29) ആണ് അറസ്റ്റിലായത്.
ഇയാളുടെ പക്കൽ നിന്നും 19.200 ഗ്രാം എംഡിഎംഎ പിടികൂടിയെന്ന് നീലേശ്വരം പോലീസ് പറഞ്ഞു. കാപ്പ ചുമത്തി നാട് കടത്തിയ പ്രതിക്ക് ജില്ലയിൽ പ്രവേശിക്കാൻ വിലക്കുണ്ടായിരുന്നു. ഇത് ലംഘിച്ച് എത്തിയ ഇയാളെ പരിശോധിച്ചപ്പോഴാണ് എംഡിഎംഎ കണ്ടെടുത്തത്.
പോലീസിനെ കണ്ട് ഓടി രക്ഷപ്പെടാൻ ശ്രമിച്ച ഇയാളെ പിൻ തുടർന്ന് പിടികൂടുകയായിരുന്നു. പ്രതിക്കെതിരെ കാപ്പ നിയമ ലംഘനത്തിനും മയക്ക് മരുന്ന് കൈവശം വെച്ചതിനും കേസ് രജിസ്റ്റർ ചെയ്തെന്ന് പോലീസ് പറഞ്ഞു.