പോളിടെക്നിക്ക് ഹോസ്റ്റലിലെ കഞ്ചാവ് വേട്ട: ഇതരസംസ്ഥാന തൊഴിലാളിക്കായി അന്വേഷണം
Monday, March 17, 2025 8:25 PM IST
കൊച്ചി: കളമശേരി ഗവ.പോളിടെക്നിക്ക് ഹോസ്റ്റലിലെ കഞ്ചാവ് കേസില്‍ നിർണായക നീക്കവുമായി പോലീസ്. കഞ്ചാവ് വിദ്യാർഥികൾക്ക് കൈമാറിയ ഇതര സംസ്ഥാന തൊഴിലാളിയെ കണ്ടെത്താൻ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.
ഇതരസംസ്ഥാന തൊഴിലാളിയാണ് കഞ്ചാവ് എത്തിച്ചു നല്‍കിയതെന്ന് അറസ്റ്റിലായ ആഷിക്കും ഷാലിഖും മൊഴി നൽകിയിരുന്നു. ഒളിവില്‍ കഴിയുന്ന ഇയാളുടെ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫാണെന്ന് പോലീസ് പറഞ്ഞു.
അതേസമയം റിമാന്‍ഡില്‍ കഴിയുന്ന അനുരാജിനെ ആവശ്യമെങ്കില്‍ പോലീസ് കസ്റ്റഡിയില്‍ വാങ്ങുമെന്ന് അന്വേഷണ സംഘം അറിയിച്ചു. ഇയാളുടെ സാമ്പത്തിക ഇടപാടുകള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പോലീസ് പരിശോധിച്ചുവരികയാണ്.