നിയന്ത്രണം വിട്ട കാർ പഞ്ചായത്ത് ഓഫീസിലേക്ക് ഇടിച്ചുകയറി; ദമ്പതികൾക്ക് പരിക്ക്
Monday, March 17, 2025 5:53 PM IST
കണ്ണൂർ: നിയന്ത്രണം വിട്ട കാർ പഞ്ചായത്ത് ഓഫീസിലേക്ക് ഇടിച്ചു കയറി ദമ്പതികൾക്ക് പരിക്ക്. കണ്ണൂർ കൊട്ടിയൂരിലുണ്ടായ അപകടത്തിൽ പുൽപ്പള്ളി സ്വദേശികളായ ടോമി തോമസ്, ഭാര്യ ലൂസി എന്നിവർക്കാണ് പരിക്കേറ്റത്.
പേരാവൂരിൽ നിന്ന് പുൽപ്പള്ളിയിലേക്കുള്ള യാത്രക്കിടെ നിയന്ത്രണം വിട്ട കാർ ഓഫീസിന്റെ ഗേറ്റ് തകർത്ത് കിണറിന്റെ മതിലിൽ ഇടിച്ചു നിൽക്കുകയായിരുന്നു. നാട്ടുകാർ കാർ വെട്ടിപ്പൊളിച്ചാണ് പരിക്കേറ്റവരെ പുറത്തെടുത്തത്.
ഗുരുതരമായി പരിക്കേറ്റ ഇരുവരും കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. അപകടത്തിൽ കാറിന്റെ മുൻഭാഗം പൂർണമായും തകർന്നു.