ആലപ്പുഴയിൽ ക്രിക്കറ്റ് കളിക്കുന്നതിനിടെ മിന്നലേറ്റ് യുവാവ് മരിച്ചു
Sunday, March 16, 2025 8:46 PM IST
ആലപ്പുഴ: പാടത്ത് ക്രിക്കറ്റ് കളിക്കുന്നതിനിടെ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു. ആലപ്പുഴ കൊടുപ്പുന്നയിൽ ഇന്ന് വൈകിട്ട് ആണ് സംഭവം.
കൊടുപ്പുന്ന സ്വദേശി അഖിൽ പി. ശ്രീനിവാസനാണ് (30) മരിച്ചത്. കൊയ്ത്ത് കഴിഞ്ഞ പാടശേഖരത്ത് കൂട്ടുകാർക്കൊപ്പം ക്രിക്കറ്റ് കളിക്കുകയായിരുന്നു അഖിൽ.
ഇതിനിടെ യുവാവിന് മിന്നൽ ഏൽക്കുകയായിരുന്നു. തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരണം സംഭവിക്കുകയായിരുന്നു.