മലപ്പുറത്ത് ജ്വല്ലറി ജീവനക്കാരെ ആക്രമിച്ച് 75 പവൻ സ്വർണം കവർന്നു
Saturday, March 15, 2025 10:23 PM IST
മലപ്പുറം: ജ്വല്ലറി ജീവനക്കാരെ ആക്രമിച്ച് സ്വർണം കവർന്നു. മലപ്പുറത്ത് ആണ് സംഭവം. തിരൂർക്കാട് സ്വദേശി ശിവേഷ്, ചാപ്പനങ്ങടി സ്വദേശി സുകുമാരൻ എന്നിവരെയാണ് ആക്രമിച്ചത്.
75 പവൻ സ്വർണമാണ് കവർന്നത്. ബൈക്കിൽ സ്വർണവുമായി സഞ്ചരിക്കുന്നതിനിടെയാണ് ജ്വല്ലറി ജീവനക്കാരെ ആക്രമിച്ച് കവർച്ച നടത്തിയത്.
മറ്റൊരു ബൈക്കിൽ എത്തിയവരാണ് സ്വർണം തട്ടിയത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.