"സ്വർഗത്തിൽ പോകണം, യേശുവിനെ കാണണം'; എം.എം.ലോറൻസിന്റെ ശബ്ദ സന്ദേശം പുറത്തുവിട്ട് പെൺമക്കൾ
Monday, March 10, 2025 6:07 PM IST
കൊച്ചി: സിപിഎം നേതാവ് എം.എം. ലോറന്‍സ് തന്റെ സംസ്കാരചടങ്ങുകൾ എങ്ങനെ നടത്തണം എന്നതിനെക്കുറിച്ച് പറയുന്ന ശബ്ദ സന്ദേശം പുറത്തുവിട്ട് പെൺമക്കൾ. സ്വർഗത്തിൽ പോകണമെന്നും യേശുവിനെ കാണണമെന്നും മകൾ പറയുന്നിടത്ത് അടക്കണമെന്നും വീഡിയോയിൽ എം.എം. ലോറൻസ് പറയുന്നുണ്ടെന്നാണ് അവകാശ വാദം.
ശബ്ദം മാത്രമുള്ള വീഡിയോയാണ് പെൺമക്കൾ പുറത്ത് വിട്ടിരിക്കുന്നത്. 2022 ഫെബ്രുവരി 25നാണ് എം.എം.ലോറന്‍സ് ഇക്കാര്യം പറഞ്ഞതെന്നാണ് മക്കള്‍ പറയുന്നത്. ഹൈക്കോടതിക്ക് വീഡിയോ കൈമാറിയിട്ടുണ്ടെന്നും തങ്ങളോട് ചോദിക്കാതെയാണ് പിതാവിന്റെ മൃതദേഹം വൈദ്യപഠനത്തിന് നല്‍കാനുള്ള തീരുമാനം പാര്‍ട്ടി എടുത്തതെന്നും പെൺമക്കൾ ആരോപിച്ചു.
എം.എം. ലോറൻസിന്റെ പെൺമക്കളായ സുജാതയും ആശയുമാണ് വാർത്താസമ്മേളനം നടത്തിയത്. മതാചാരപ്രകാരം സംസ്കരിക്കണമെന്ന ആവശ്യം ഹൈക്കോടതിയും സുപ്രീംകോടതിയും തള്ളിയിരുന്നു.