തി​രു​വ​ന​ന്ത​പു​രം: ക​ണ്ണൂ​ർ മു​ൻ എ​ഡി​എം ന​വീ​ൻ ബാ​ബു അ​ഴി​മ​തി ന​ട​ത്തി​യ​താ​യി ക​ണ്ടെ​ത്തി​യി​ട്ടി​ല്ലെ​ന്ന് റ​വ​ന്യു മ​ന്ത്രി കെ. ​രാ​ജ​ൻ. താ​നും മു​ഖ്യ​മ​ന്ത്രി​യും റി​പ്പോ​ർ​ട്ട് നേ​ര​ത്തെ ക​ണ്ടി​രു​ന്നു​വെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

ഗൂ​ഢാ​ലോ​ച​ന അ​ന്വേ​ഷി​ക്കേ​ണ്ട​ത് പോ​ലീ​സാ​ണെ​ന്നും പോ​ലീ​സി​ന് വേ​ണ​മെ​ങ്കി​ൽ ഈ ​റി​പ്പോ​ർ​ട്ട് ഉ​പ​യോ​ഗി​ക്കാ​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. പോ​ലീ​സ് റി​പ്പോ​ർ​ട്ട് വ​ന്ന​തി​നു​ശേ​ഷം മ​റ്റു​കാ​ര്യ​ങ്ങ​ളി​ൽ പ്ര​തി​ക​രി​ക്കാ​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

അ​തേ​സ​മ​യം എ​ഡി​എം ന​വീ​ൻ ബാ​ബു​വി​ന്‍റെ മ​ര​ണ​ത്തി​ൽ ലാ​ൻ​ഡ് റ​വ​ന്യൂ ജോ​യി​ന്‍റ് ക​മ്മീ​ഷ​ണ​ർ എ. ​ഗീ​ത​യു​ടെ റി​പ്പോ​ർ​ട്ടി​ലെ വി​ശ​ദാം​ശ​ങ്ങ​ൾ ക​ഴി​ഞ്ഞ​ദി​വ​സം പു​റ​ത്ത് വ​ന്നി​രു​ന്നു. പെ​ട്രോ​ൾ പ​മ്പ് അ​നു​വ​ദി​ക്കാ​ൻ ന​വീ​ൻ ബാ​ബു കൈ​ക്കൂ​ലി വാ​ങ്ങി​യ​തി​ന് തെ​ളി​വി​ല്ലെ​ന്ന് റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.