ഫ്രാൻസിസ് മാർപാപ്പയ്ക്കുവേണ്ടി പ്രാർഥിക്കാമെന്ന് മാർ റാഫേൽ തട്ടിൽ
Wednesday, February 19, 2025 4:59 PM IST
കൊച്ചി: ശ്വാസകോശ അണുബാധയെത്തുടർന്ന് ചികിത്സയിൽ കഴിയുന്ന ഫ്രാൻസിസ് മാര്‍പാപ്പയുടെ ആരോഗ്യത്തിനായി പ്രാർഥിക്കാമെന്ന് സീറോമലബാർ സഭ മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ.
നമുക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന വിവരമനുസരിച്ച് ന്യൂമോണിയ ബാധിതനായി റോമിലെ ജെമെല്ലി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്ന ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യസ്ഥിതി ആശങ്കാജനകമാണ്. അതിനാൽ മാർപാപ്പയ്ക്കുവേണ്ടി പ്രത്യേകം പ്രാർഥിക്കാൻ എല്ലാവരോടും അഭ്യർഥിക്കുന്നു.
ദേവാലയങ്ങളിലും കുടുംബ പ്രാർഥനകളിലും ഫ്രാൻസിസ് മാര്‍പാപ്പ ആശുപത്രി വിടുന്നതുവരെ പ്രത്യേകമായി പ്രാർഥിക്കാൻ അഭ്യർഥിക്കുന്നുവെന്നും മാർ റാഫേൽ തട്ടിൽ കൂട്ടിച്ചേർത്തു.