ശശി തരൂർ വസ്തുതകള്‍ മനസിലാക്കിയാണ് പറഞ്ഞതെന്ന് ഇ.പി. ജയരാജന്
Sunday, February 16, 2025 2:59 PM IST
കണ്ണൂര്‍: ശശി തരൂര്‍ എംപിയെ പിന്തുണച്ച് സിപിഎം നേതാവ് ഇ.പി. ജയരാജന്. ശശി തരൂര്‍ പറഞ്ഞതില്‍ എന്താണ് തെറ്റെന്ന് ജയരാജൻ ചോദിച്ചു. വസ്തുതകള്‍ മനസിലാക്കിയാണ് ശശി തരൂര്‍ പറഞ്ഞതെന്ന് ജയരാജന് പറഞ്ഞു.
വയനാട് ഉരുള്‍പ്പൊട്ടലില്‍ കേന്ദ്രം നല്കിയ വായ്പയെയും ഇ.പി വിമര്‍ശിച്ചു. കേന്ദ്രത്തിന്റേത് നീചമായ പ്രവൃത്തിയാണെന്നും മറ്റുള്ളവരെ വേദനിപ്പിച്ച് ആനന്ദം കണ്ടെത്തുകയാണ് ബിജെപിയെന്നും അദ്ദേഹം പറഞ്ഞു.
സ്വകാര്യ സര്‍വകലാശാല വിഷയത്തില്‍ എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എം. ആര്‍ഷോയുടെ പ്രസ്താവനയെ അദ്ദേഹം തള്ളിക്കളഞ്ഞു. ടി.പി. ശ്രീനിവാസന് നേരെയുണ്ടായ അക്രമത്തില്‍ ആരെയും അക്രമിക്കാന്‍ പാടില്ലെന്നതാണ് തങ്ങളുടെ നിലപാട്. ആര്‍ഷോ പറഞ്ഞതിനെക്കുറിച്ച് അദ്ദേഹത്തോട് ചോദിക്കണമെന്നും ജയരാജന് കൂട്ടിച്ചേർത്തു.