തി​രു​വ​ന​ന്ത​പു​രം: ശ​ശി ത​രൂ​ർ എം​പി പ​റ​ഞ്ഞ​ത് കേ​ര​ള​ത്തി​ൽ എ​ല്ലാ​വ​രും അം​ഗീ​ക​രി​ക്കു​ന്ന​താ​ണെ​ന്ന് ധ​ന​മ​ന്ത്രി കെ.​എ​ൻ. ബാ​ല​ഗോ​പാ​ൽ. ഫാ​ക്ടാ​ണ് ത​രൂ​ർ പ​റ​ഞ്ഞ​ത്. കേ​ന്ദ്ര​ത്തി​ന്‍റെ സാ​മ്പ​ത്തി​ക ഉ​പ​രോ​ധം അ​ട​ക്കം നേ​രി​ടു​മ്പോ​ഴാ​ണ് കേ​ര​ളം ഇ​തെ​ല്ലാം ചെ​യ്യു​ന്ന​തെ​ന്നും ധ​ന​മ​ന്ത്രി പ​റ​ഞ്ഞു.

എ​ല്ലാ വി​ക​സ​ന​ത്തെ​യും എ​തി​ർ​ക്കു​മെ​ന്ന​താ​ണ് കോ​ൺ​ഗ്ര​സ് നേ​തൃ​ത്വ​ത്തി​ന്‍റെ സ​മീ​പ​നം. കോ​ൺ​ഗ്ര​സ് സ്വ​ന്തം സം​സ്ഥാ​ന​ത്തെ ത​ക​ർ​ക്കാ​നാ​ണ് നോ​ക്കു​ന്ന​ത്.

ശ​ശി ത​രൂ​രി​ന്‍റെ രാ​ഷ്ട്രീ​യ​ത്തോ​ട് അ​ല്ല യോ​ജി​പ്പെ​ന്നും പ​റ​ഞ്ഞ കാ​ര്യ​ങ്ങ​ളോ​ടാ​ണെ​ന്നും ബാ​ല​ഗോ​പാ​ൽ കൂ​ട്ടി​ച്ചേ​ർ​ത്തു.