പുതുച്ചേരിയിൽ മൂന്ന് യുവാക്കളെ അജ്ഞാതർ വെട്ടിക്കൊലപ്പെടുത്തി
Friday, February 14, 2025 10:54 PM IST
പുതുച്ചേരി: റെയിൻബോ സിറ്റിയില്‍ മൂന്ന് യുവാക്കളെ അജ്ഞാതർ വെട്ടിക്കൊലപ്പെടുത്തി. കുപ്രസിദ്ധ റൗഡി തെസ്തന്റെ മകൻ ഋഷി, ജെജെ നഗർ സ്വദേശി ആദി, തിദിർ നഗർ സ്വദേശി ദേവ എന്നിവരാണ് മരിച്ചത്.
ഇവർക്ക് വെട്ടേറ്റതായി വിവരം ലഭിച്ചതിനെത്തുടർന്ന് പോലീസ് സ്ഥലത്തെത്തിയിരുന്നു. തുടർന്ന് ഗുരുതരമായി പരിക്കേറ്റ ദേവയെ പോലീസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പ്രദേശത്തെ താമസക്കാരനായ സത്യയും കൊല്ലപ്പെട്ടവരും തമ്മിലുള്ള മുൻ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.