പത്താം ക്ലാസ് വിദ്യാർഥിയെ തട്ടിക്കൊണ്ടു പോയ കേസ്; രണ്ടുപേർ പിടിയിൽ
Tuesday, February 11, 2025 9:52 PM IST
തിരുവനന്തപുരം: പത്താം ക്ലാസ് വിദ്യാർഥിയെ തട്ടിക്കൊണ്ടു പോയ കേസിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. മംഗലപുരം ഇടവിളാകത്ത് ആഷിക്കിനെയാണ് കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയത്.
ചൊവ്വാഴ്ച രാത്രി 7.45 നായിരുന്നു സംഭവം. കീഴാറ്റിങ്ങലിൽ റബർ തോട്ടത്തിൽ തടഞ്ഞുവച്ചിരുന്ന ആഷിഖിനെ പിൻതുടർന്ന് എത്തിയ പോലീസാണ് രക്ഷപ്പെടുത്തിയത്.
രണ്ടുപേരെ അറസ്റ്റ് ചെയ്തെന്നും മറ്റുള്ളവർ ഓടിരക്ഷപ്പെട്ടെന്നും പോലീസ് പറഞ്ഞു.