ഡൽഹി തെരഞ്ഞെടുപ്പിൽ പ്രതികരിക്കാൻ സമയമായിട്ടില്ലെന്ന് പ്രിയങ്ക ഗാന്ധി
Saturday, February 8, 2025 10:58 AM IST
കണ്ണൂർ: ഡൽഹി തെരഞ്ഞെടുപ്പിൽ പ്രതികരിക്കാൻ സമയമായിട്ടില്ലെന്ന് എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി എംപി. തെരഞ്ഞെടുപ്പ് ഫലം കണ്ടിട്ടില്ല. ഇപ്പോൾ പറഞ്ഞാൽ നേരത്തെ ആകുമെന്നും അവർ കണ്ണൂരിൽ പറഞ്ഞു.
മൂന്ന് ദിവസത്തെ സന്ദർശനത്തിനായി കേരളത്തിലെത്തിയതായിരുന്നു പ്രിയങ്ക. വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലെ പരിപാടികളിലാണ് പ്രിയങ്ക പങ്കെടുക്കുന്നത്.
ഡൽഹിയിൽ കോൺഗ്രസിനായി തെരഞ്ഞെടുപ്പ് പ്രചരണത്തിനായി പ്രിയങ്ക ഗാന്ധിയും ഇറങ്ങിയിരുന്നു.