പീഡനശ്രമത്തിനിടെ കെട്ടിടത്തില്‍നിന്നു ചാടി യുവതിക്കു പരിക്കേറ്റ സംഭവം: ഹോട്ടലുടമ പിടിയില്‍
Wednesday, February 5, 2025 12:54 PM IST
മുക്കം: മാമ്പറ്റയിൽ ഹോട്ടൽ ജീവനക്കാരി കെട്ടിടത്തിൽനിന്നു ചാടി പരിക്കേറ്റ കേസിലെ ഒന്നാം പ്രതി ദേവദാസ് പോലീസ് പിടിയിൽ. കുന്ദംകുളത്തു വച്ചാണ് ഇയാളെ മുക്കം പോലീസ് കസ്റ്റഡിയിൽ എടുത്തത്.
ഇന്ന് പുലർച്ചെ നാലിന് മുക്കം സ്റ്റേഷനിൽ എത്തിച്ചു.കൂട്ടുപ്രതികളും ഉടൻ പിടിയിലാകുമെന്നു പോലീസ് പറഞ്ഞു. വാടകയ്ക്ക് താമസിച്ചിരുന്ന വീടിന്റെ സമീപത്തുള്ള സ്വകാര്യ ഹോട്ടലിലെ ജീവനക്കാരിയായ യുവതി കഴിഞ്ഞ ശനിയാഴ്ച രാത്രിയാണ് ചാടിയത്.
ഹോട്ടൽ ഉടമയും മറ്റു രണ്ടു പേരും രാത്രി താൻ താമസിക്കുന്ന വീട്ടിലെത്തി ഉപദ്രവിക്കാൻ ശ്രമിച്ചപ്പോൾ രക്ഷപ്പെടാനായി താഴേക്ക് എടുത്ത് ചാടുകയായിരുന്നുവെന്നാണ് യുവതി പോലീസിന് നൽകിയ മൊഴിയിൽ പറയുന്നത്.
യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ഹോട്ടൽ ഉടമ ദേവദാസ്, റിയാസ്, സുരേഷ് എന്നിവർ
ക്കെതിരേ മുക്കം പോലീസ് കേസെടുത്തിരുന്നു. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.