കുംഭമേള ദുരന്തത്തിന് പിന്നില്‍ ഗൂഢാലോചന നടന്നോയെന്നതിൽ അന്വേഷണം
Sunday, February 2, 2025 12:06 PM IST
ലക്നോ:കുംഭമേള ദുരന്തത്തിനു പിന്നില്‍ ഗൂഢാലോചന നടന്നോയെന്നതിൽ അന്വേഷണം. തിക്കും തിരക്കും സൃഷ്ടിക്കാൻ ബാഹ്യ ഇടപെടലുണ്ടായോയെന്നാണ് സംശയം. കുംഭമേള നിർത്തിവയ്പ്പിക്കാനായിരുന്നോ നീക്കമെന്നും അന്വേഷണ സംഘം സംശയിക്കുന്നുണ്ട്.
സനാതന ധർമ്മത്തെയും കുംഭമേളയേയും ഇടിച്ചു താഴ്ത്താൻ ഒരു ഗൂഢാലോചനക്കും കഴിയില്ലെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു. അത്തരം ശക്തികൾക്കെതിരെ കരുതൽ വേണമെന്നും അദ്ദേഹം പറഞ്ഞു.
ഡിജിപിയും യുപി ചീഫ് സെക്രട്ടറിയും കുംഭമേള നഗരി സന്ദർശിച്ചു സ്ഥിതി വിലയിരുത്തി.