ജയം തുടരാൻ ഇന്ത്യ; അഞ്ചാം ടി20 ഇന്ന്
Sunday, February 2, 2025 4:37 AM IST
മുംബൈ: ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള അഞ്ചാം ടി20 ഇന്ന് മുംബൈ വാങ്കഡെ സ്റ്റേഡിയത്തിൽ നടക്കും. രാത്രി ഏഴിനാണ് മത്സരം. 3-1നു പരന്പര സ്വന്തമാക്കിയ ഇന്ത്യ ഇന്ന് ചില താരങ്ങൾ വിശ്രമം അനുവദിച്ചേക്കുമെന്ന് റിപ്പോർട്ടുകളുണ്ട്.
വെള്ളിയാഴ്ച പൂനയിൽ അരങ്ങേറിയ നാലാം മത്സരത്തിനിടെ നടന്ന കണ്‍കഷൻ സബ്സ്റ്റിറ്റ്യൂഷൻ വിവാദം ആളിക്കത്തുന്നതിനിടെ പരന്പരയിലെ അഞ്ചാം മത്സരം. ടീം ഇന്ത്യ ചെയ്തത് തികച്ചും തെറ്റാണെന്ന് മത്സരത്തിനു പിന്നാലെ ഇംഗ്ലണ്ട് ക്യാപ്റ്റൻ ജോസ് ബട്ലർ ആരോപിച്ചു.
ലൈക്ക് ഫോർ ലൈക്ക് കണ്‍കഷൻ അല്ല ഇന്ത്യ നടത്തിയത് എന്നായിരുന്നു ഇംഗ്ലണ്ട് ക്യാപ്റ്റന്റെ ആരോപണം. ഐപിഎല്ലിലെ ഇംപാക്ട് പ്ലെയർ രീതിയിലായിപ്പോയി ഇന്ത്യ നടത്തിയ കണ്‍കഷൻ എന്നായിരുന്നു മുൻതാരം ആർ. അശ്വിന്റെ പ്രതികരണം.
ഇംഗ്ലീഷ് മുൻതാരങ്ങളായ കെവിൻ പീറ്റേഴ്സണ്, മൈക്കിൾ വോണ്‍ തുടങ്ങിയവരും ഇന്ത്യ കണ്‍കഷൻ നിയമം വളച്ചൊടിച്ചെന്ന് അഭിപ്രായപ്പെട്ടു.