ബി​ജാ​പൂ​ർ: ചത്തീ​സ്ഗ​ഡി​ൽ എ​ട്ട് മാ​വോ​യി​സ്റ്റു​ക​ളെ സു​ര​ക്ഷാ സേ​ന വ​ധി​ച്ചു. ബി​ജാ​പൂ​രി​ലെ ഗം​ഗ​ലൂ​ർ പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലു​ണ്ടാ​യ എ​റ്റു​മു​ട്ട​ലി​ലാ​ണ് മാ​വോ​യി​സ്റ്റു​ക​ളെ വ​ധി​ച്ച​ത്.

രാ​വി​ലെ​യാ​ണ് വ​ന​മേ​ഖ​ല​യി​ൽ​വ​ച്ച് സു​ര​ക്ഷാ സേ​ന​യും മാ​വോ​യി​സ്റ്റു​ക​ളും ത​മ്മി​ൽ ഏ​റ്റു​മു​ട്ട​ലു​ണ്ടാ​യ​ത്. പ്ര​ദേ​ശ​ത്ത് മാ​വോ​യി​സ്റ്റ് സാ​ന്നി​ധ്യ​മു​ണ്ടെ​ന്ന് സൂ​ച​ന​യെ തു​ട​ർ​ന്ന് സു​ര​ക്ഷാ സേ​ന തെ​ര​ച്ചി​ൽ ന​ട​ത്തു​ക​യാ​യി​രു​ന്നു.

സു​ര​ക്ഷാ സേ​ന ന​ട​ത്തി​യ തെ​ര​ച്ചി​ലി​നി​ടെ മാ​വോ​യി​സ്റ്റു​ക​ൾ വെ​ടി​യു​തി​ർ​ക്കു​ക​യാ​യി​രു​ന്നു. സ്ഥ​ല​ത്ത് കൂ​ടു​ത​ൽ മാ​വോ​യി​സ്റ്റു​ക​ൾ ഉ​ണ്ടോ എ​ന്ന് തെ​ര​ച്ചി​ൽ ന​ട​ത്തു​ക​യാ​ണ്.