ബത്തേരി ബാങ്ക് നിയമന വിവാദത്തിൽ വീണ്ടും പരാതി; നേതാക്കൾ നിയമനം വാഗ്ദാനംചെയ്ത് പണം വാങ്ങിയെന്ന് പരാതിക്കാരൻ
Thursday, January 23, 2025 10:03 PM IST
വയനാട്: ബത്തേരി ബാങ്ക് നിയമന കോഴയിൽ വീണ്ടും പരാതി. നെന്മേനി താമരച്ചാലിൽ ഐസക്ക് ആണ് പോലീസിൽ പരാതി നൽകിയത്.
യു.കെ. പ്രേമനും എൻ.എം. വിജയനും നിയമനം നൽകാമെന്ന് പറഞ്ഞ് പണം വാങ്ങി. ഐ.സി. ബാലകൃഷണന്റെയും പി.വി. ബാലചന്ദ്രന്റെയും അറിവോടെയാണ് ഇത് എന്ന് പറഞ്ഞതായും പരാതിയിൽ പറയുന്നു.
അതിനിടെ ഡിസിസി ട്രഷറര്‍ എന്‍.എം.വിജയൻ ജീവനൊടുക്കിയ കേസിൽ ഐ.സി.ബാലകൃഷ്ണന് എംഎല്‍എയെ പോലീസ് ചോദ്യം ചെയ്തു. കേസില്‍ ഒന്നാം പ്രതിയാണ് എംഎല്‍എ.
പുത്തൂര്‍വയലിലുള്ള ജില്ലാ പോലീസ് ക്യാമ്പില്‍വച്ചായിരുന്നു ചോദ്യം ചെയ്യൽ. രാവിലെ പത്തേ മുക്കാലോടെ തുടങ്ങിയ ചോദ്യം ചെയ്യല്‍ ഉച്ചയ്ക്ക് മൂന്നിനാണ് അവസാനിച്ചത്. എന്‍.എം.വിജയന്റെ കത്തുകളിലെ പരാമര്‍ശങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു ചോദ്യം ചെയ്യല്‍.