പ്രതിഷേധം, സംഘർഷം, നാടകീയ രംഗങ്ങൾ! ഗോപൻ സ്വാമിയുടെ കല്ലറ തത്കാലം തുറക്കില്ല
Monday, January 13, 2025 1:56 PM IST
തിരുവനന്തപുരം: നെയ്യാറ്റിൻകര ഗോപൻ സ്വാമിയുടെ 'സമാധി' കല്ലറ തത്കാലം തുറക്കേണ്ടെന്ന് തീരുമാനം. സമാധി തുറക്കാൻ പോലീസ് സംഘം എത്തിയതിനു പിന്നാലെ സംഘർഷമുണ്ടായ സാഹചര്യത്തിൽ, ക്രമസമാധാന പ്രശ്നമുണ്ടാകുമെന്നു വിലയിരുത്തിയാണ് നടപടി. അദ്ദേഹത്തിന്റെ കുടുംബത്തിന്റെ ഭാഗം കേൾക്കുമെന്ന് സബ് കളക്ടർ സബ് കളക്ടര്‍ ആല്‍ഫ്രഡ് അറിയിച്ചു.
നേരത്തെ, സമാധിയിടം പൊളിച്ച് മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോര്‍ട്ടം ചെയ്യാനെത്തിയ സബ് കളക്ടറുടെ നേതൃത്വത്തിലുള്ള പോലീസ് സംഘത്തെ കുടുംബാംഗങ്ങളും ഒരുവിഭാഗം നാട്ടുകാരും തടഞ്ഞതോടെ സ്ഥലത്ത് സംഘര്‍ഷാവസ്ഥയുണ്ടായിരുന്നു. പിന്നാലെ നാടകീയ രംഗങ്ങളാണ് അരങ്ങേറിയത്.
സമാധി തുറക്കാൻ അനുവദിക്കില്ലെന്ന നിലപാടില്‍ ഗോപന് സ്വാമിയുടെ ഭാര്യയും മകനും കല്ലറയ്ക്ക് മുന്നിലിരുന്ന് പ്രതിഷേധിച്ചു. ഒടുവില്‍ ഇവരെ ബലംപ്രയോഗിച്ചാണ് പോലീസ് സംഘം സമാധിപീഠത്തിന് സമീപത്തുനിന്ന് മാറ്റിയത്.