പ്രാർഥനയോടെ കേരളം; എം.ടിയുടെ ആരോഗ്യനിലയിൽ മാറ്റമില്ല
Sunday, December 22, 2024 8:03 AM IST
കോഴിക്കോട്: സാഹിത്യകാരൻ എം.ടി.വാസുദേവൻ നായരുടെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു. മരുന്നുകളോടു നേരിയ തോതിൽ പ്രതികരിക്കുന്നുണ്ടെങ്കിലും സ്ഥിതി ഗുരുതരമായി തന്നെ തുടരുകയാണ്.
വിദഗ്ധ ഡോക്ടർമാർ അടങ്ങിയ മെഡിക്കൽ സംഘം സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്. 16നാണ് ശ്വാസതടസം കൂടിയതിനെ തുടർന്ന് എംടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
അന്നുമുതൽ ഐസിയുവിൽ ആയിരുന്നെങ്കിലും വെള്ളിയാഴ്ച രാവിലെ ഹൃദയാഘാതം ഉണ്ടായതോടെയാണ് ആരോഗ്യനില ഗുരുതരാവസ്ഥയിലായത്. പുതിയ മെഡിക്കൽ ബുള്ളറ്റിൻ രാവിലെ പത്തിനു പുറത്തുവരും.