കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ തൊഴിൽമേള തിങ്കളാഴ്ച; സുരേഷ് ഗോപി മുഖ്യാതിഥി
Sunday, December 22, 2024 4:07 AM IST
തിരുവനന്തപുരം: കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തിൽ തിങ്കളാഴ്ച തിരുവനന്തപുരത്തു നടത്തുന്ന തൊഴിൽമേളയിൽ കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി മുഖ്യാതിഥിയാകും.
പള്ളിപ്പുറം സിആർപിഎഫ് ഗ്രൂപ്പ് സെന്ററിൽ രാവിലെ ഒമ്പതിന് തൊഴിൽമേള ആരംഭിക്കും. ദേശീയ തല റോസ്ഗാർ മേളയുടെ ഭാഗമായി നടത്തുന്ന മേളയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി വീഡിയോ കോൺഫറൻസിംഗ് വഴി നിയമന ഉത്തരവുകൾ വിതരണം ചെയ്യും.
പുതുതായി നിയമിതരായവരെ പ്രധാനമന്ത്രി അഭിസംബോധനയും ചെയ്യും. രാജ്യത്തുടനീളം 45 സ്ഥലങ്ങളിൽ റോസ്ഗാർ മേള നടക്കും.