വാഹനാപകടം; രണ്ടര വയസുകാരൻ മരിച്ചു
Sunday, December 22, 2024 1:29 AM IST
തിരുവനന്തപുരം: വാഹനാപകടത്തിൽ രണ്ടര വയസുകാരൻ മരിച്ചു. നെടുമങ്ങാട് പുതുകുളങ്ങരയിലാണ് അപകടമുണ്ടായത്. ആര്യനാട് സ്വദേശി വിഷ്ണുവിന്റെയും കരിഷ്മയുടെയും മകൻ ഋതിക് ആണ് മരിച്ചത്.
നിയന്ത്രണം നഷ്ടമായ കാർ മരക്കുറ്റിയിൽ ഇടിച്ച് മറിയുകയായിരുന്നു. കുട്ടിയുടെ മൃതദേഹം ആശുപത്രിയിലേക്കു മാറ്റി.