തിരുവനന്തപുരത്ത് വിദ്യാർഥിനി ജീവനൊടുക്കി
Sunday, December 22, 2024 12:28 AM IST
തിരുവനന്തപുരം: വിദ്യാർഥിനിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. പേയാട് പുത്തൻവീട്ടിൽ പരേതനായ അനിൽകുമാർ-സുനിത ദമ്പതികളുടെ മകൾ അനാമികയെയാണ് മരിച്ച നിലയിൽ കണ്ടത്തിയത്. ഇന്ന് വൈകിട്ട് നാലിനായിരന്നു സംഭവം.
അമ്മയും സഹോദരനും പുറത്ത് പോയ സമയത്താണ് കുട്ടി ജീവനൊടുക്കിയത്. പോലീസ് നടപടികൾക്ക് ശേഷം മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. ആത്മഹത്യയുടെ കാരണം വ്യക്തമല്ലെന്ന് പോലീസ് അറിയിച്ചു.