ശബരിമലയിൽ കാട്ടുപന്നി ആക്രമണം; ഒമ്പത് വയസുകാരന് പരിക്ക്
Saturday, December 21, 2024 11:20 PM IST
പത്തനംതിട്ട: കാട്ടുപന്നിയുടെ ആക്രമണത്തിൽ ഒമ്പത് വയസുകാരന് പരിക്ക്. ആലപ്പുഴ പഴവീട് സ്വദേശി ശ്രീഹരിക്കാണ് പരിക്കേറ്റത്.
ശബരിമലയിൽ മരക്കൂട്ടത്തുവച്ചാണ് പന്നിയുടെ ആക്രമണമുണ്ടായത്. കുട്ടി മല കയറുന്നതിനിടെ പന്നി ആക്രമിക്കുകയായിരുന്നു.
കുട്ടിയുടെ വലതുകാൽ മുട്ടിന് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റ ശ്രീഹരിയെ സന്നിധാനത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.