ലോകത്തിന് ആവശ്യമായ പ്രതിഭകളെ നൽകാൻ ഇന്ത്യ സജ്ജം; ഇന്ത്യ-മിഡിലീസ്റ്റ്-യൂറോപ്പ് കോറിഡോർ പുതിയ വികസന പാത തുറക്കും: പ്രധാനമന്ത്രി
Saturday, December 21, 2024 10:00 PM IST
കുവൈറ്റ് സിറ്റി: കുവൈറ്റിലെ പ്രവാസികൾക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രശംസ. കുവൈറ്റിലെ ആരോഗ്യ മേഖലയ്ക്ക് ഇന്ത്യയിൽനിന്നുള്ള ആരോഗ്യ പ്രവർത്തകർ വലിയ കരുത്താണെന്ന് പ്രധാനമന്ത്രി പറഞ്ഞു.
ഇന്ത്യയിൽനിന്നുള്ള അധ്യാപകർ കുവൈറ്റിന്റെ ഭാവിയെ വാർത്തെടുക്കുന്നു. ലോകത്തിന് ആവശ്യമായ പ്രതിഭകളെ നൽകാൻ ഇന്ത്യ സജ്ജമാണെന്നും മോദി പറഞ്ഞു.
ഇന്ത്യ-മിഡിലീസ്റ്റ്-യൂറോപ്പ് കോറിഡോർ പുതിയ വികസന പാത തുറക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഔദ്യോഗിക സന്ദർശനത്തിനായാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കുവൈറ്റിലെത്തിയത്.
ഇന്നും നാളെയുമാണ് പ്രധാനമന്ത്രിയുടെ കുവൈറ്റ് സന്ദർശനം. കുവൈറ്റിലെത്തിയ മോദി അമീര്‍ ശൈഖ് മിഷല്‍ അല്‍ അഹ്മദ് അല്‍ ജാബിര്‍ അല്‍ സബാഹ് ഉള്‍പ്പെടെയുള്ളവരുമായി കൂടിക്കാഴ്ച നടത്തും. 1981ന് ശേഷം കുവൈറ്റിലെത്തുന്ന ഇന്ത്യന്‍ പ്രധാനമന്ത്രിയാണ് മോദി.