സഹകരണ ബാങ്കിനു മുന്നിൽ ജീവനൊടുക്കിയ സാബുവിന്റെ മൃതദേഹം സംസ്കരിച്ചു
Saturday, December 21, 2024 8:49 PM IST
ഇടുക്കി: കട്ടപ്പനയിൽ സഹകരണ ബാങ്കിനു മുന്നിൽ ജീവനൊടുക്കിയ സാബുവിന്റെ മൃതദേഹം സംസ്കരിച്ചു. കട്ടപ്പന സെന്റ് ജോർജ് പള്ളി സെമിത്തേരിയിൽ ആണ് സാബുവിന്റെ മൃതദേഹം സംസ്കരിച്ചത്.
അതിനിടെ സാബുവിന്റെ മരണം ദൗർഭാഗ്യകരമെന്ന് സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി സി.വി. വർഗീസ് പറഞ്ഞു. ഉത്തരാദികൾ ആരായാലും നടപടി സ്വീകരിക്കും.
സംഭവത്തിൽ പോലീസ് അന്വേഷണം നടത്തി നടപടി സ്വീകരിക്കട്ടെ. സാബുവിനെ ഭീഷണിപ്പെടുത്തിയ മുൻ ഏരിയാ സെക്രട്ടറി സജിയെ അദ്ദേഹം ന്യയീകരിക്കുകയും ചെയ്തു.
സജി പ്രശ്നം പരിഹരിക്കാനാണ് നോക്കിയത്. സംസാരത്തിനിടെ വന്ന വാക്ക് ഉപയോഗിച്ച് സിപിഎമ്മിനെ ആക്രമിക്കാൻ ശ്രമിക്കുകയാണ്. ഈ നീക്കത്തിനു പിന്നിൽ കോൺഗ്രസും ബിജെപിയുമാണെന്നും അദ്ദേഹം പറഞ്ഞു.
പരാമർശം ഒഴിവാക്കേണ്ടിയിരുന്നതാണ്. സജിയോട് വിശദീകരണം ചോദിച്ചിട്ടുണ്ട്. നീതി കിട്ടാൻ കുടുംബത്തിനൊപ്പം നിൽക്കുമെന്നും വർഗീസ് പറഞ്ഞു.