ക​ൽ​പ്പ​റ്റ: ഉ​രു​ൾ​പൊ​ട്ട​ൽ ദു​ര​ന്ത​ബാ​ധി​ത​രു​ടെ പു​ന​ര​ധി​വാ​സ​ത്തി​നാ​യി ത​യാ​റാ​ക്കി​യ പ​ട്ടി​ക​യെ ചൊ​ല്ലി വി​വാ​ദം ഉ​യ​രു​ന്ന​തി​നി​ടെ പ്ര​തി​ക​ര​ണ​വു​മാ​യി റ​വ​ന്യു മ​ന്ത്രി കെ. ​രാ​ജ​ൻ. നി​ല​വി​ൽ പു​റ​ത്തി​റ​ക്കി​യ​ത് ക​ര​ടു പ​ട്ടി​ക മാ​ത്ര​മാ​ണെ​ന്ന് മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

15 ദി​വ​സ​ത്തി​ന​കം ആ​ക്ഷേ​പ​ങ്ങ​ൾ അ​റി​യി​ക്കാം. ക​ര​ടി​ൽ ആ​ക്ഷേ​പ​ങ്ങ​ളും അ​ഭി​പ്രാ​യ​ങ്ങ​ളും പൂ​ർ​ണ​മാ​യി കേ​ൾ​ക്കും. ദു​ര​ന്ത​ത്തി​ൽ​പ്പെ​ട്ട ഒ​രാ​ളെ പോ​ലും ഒ​ഴി​വാ​ക്കി​ല്ലെ​ന്നും മ​ന്ത്രി വി​ശ​ദീ​ക​രി​ച്ചു.

അ​ടു​ത്ത​യാ​ഴ്ച ത​ന്നെ ര​ണ്ടാം​ഘ​ട്ട​ത്തി​ന്‍റെ മാ​ർ​ക്ക് ചെ​യ്യ​ൽ ന​ട​ക്കും. അ​തി​വേ​ഗ​ത്തി​ൽ കാ​ര്യ​ങ്ങ​ൾ ന​ട​പ്പാ​ക്കും. ക​ര​ട് ലി​സ്റ്റി​ൽ പേ​രു​ക​ൾ ആ​വ​ർ​ത്തി​ക്കു​ന്ന​ത് സ്വാ​ഭാ​വി​ക​മാ​യ കാ​ര്യ​മാ​ണ്.

എ​ല്ലാ​വ​രെ​യും ഉ​ൾ​പ്പെ​ടു​ത്ത​ലാ​ണ് സ​ർ​ക്കാ​രി​ന്‍റെ ല​ക്ഷ്യം. ആ​ർ​ക്കും ആ​ശ​ങ്ക വേ​ണ്ട. അ​ർ​ഹ​ത മാ​ത്ര​മേ മാ​ന​ദ​ണ്ഡ​മാ​കു​ക​യു​ള്ളൂ. ര​ണ്ടു ഘ​ട്ട​ത്തി​ലാ​ണ് പ​ട്ടി​ക ന​ട​പ്പാ​ക്കു​ന്ന​ത്.

ഒ​ന്നാം​ഘ​ട്ട​വും ര​ണ്ടാം​ഘ​ട്ട​വും ര​ണ്ട് കാ​റ്റ​ഗ​റി​യാ​ണ്. ഒ​ന്ന് ദു​ര​ന്ത​ത്തി​ൽ വീ​ട് പൂ​ർ​ണ​മാ​യി ന​ഷ്ട​പ്പെ​ട്ട​വ​ർ. ര​ണ്ട് വീ​ട് ന​ഷ്ട​പ്പെ​ട്ടി​ല്ലെ​ങ്കി​ലും ദു​ര​ന്തം ഉ​ണ്ടാ​യ​തു​കൊ​ണ്ട് അ​ങ്ങോ​ട്ട് പോ​കാ​ൻ ക​ഴി​യാ​ത്ത​വ​ർ. പ​ഞ്ചാ​യ​ത്തി​ന്‍റെ​യും റ​വ​ന്യൂ​വി​ന്‍റെ​യും പ​ട്ടി​ക ചേ​ർ​ത്താ​ണ് ക​ര​ടു പ​ട്ടി​ക പു​റ​ത്തി​റ​ക്കി​യ​തെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു.

അ​തേ​സ​മ​യം മു​ണ്ട​ക്കൈ-​ചൂ​ര​ല്‍​മ​ല ഉ​രു​ള്‍​പൊ​ട്ട​ല്‍ പു​ന​ര​ധി​വാ​സ​ത്തി​നാ​യു​ള്ള ടൗ​ണ്‍​ഷി​പ്പി​ല്‍ ഗു​ണ​ഭോ​ക്താ​ക്ക​ളു​ടെ ആ​ദ്യ ക​ര​ട് പ​ട്ടി​ക​യി​ല്‍ പാ​ക​പ്പി​ഴ​യെ​ന്ന് ചൂ​ണ്ടി​കാ​ട്ടി ഇ​ന്ന് പ്ര​തി​ഷേ​ധം ന​ട​ന്നി​രു​ന്നു. മേ​പ്പാ​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ലാ​ണ് പ്ര​തി​ഷേ​ധം.

ജ​ന​കീ​യ ആ​ക്ഷ​ന്‍ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ മു​ണ്ട​ക്കൈ 11-ാം വാ​ര്‍​ഡി​ലെ ദു​ര​ന്ത​ബാ​ധി​ത​രാ​ണ് പ്ര​തി​ഷേ​ധ​വു​മാ​യി എ​ത്തി​യ​ത്. ത​ങ്ങ​ളു​ടെ പേ​ര് പ​ട്ടി​ക​യി​ല്‍ ഉ​ള്‍​പ്പെ​ടാ​ത്ത​തും ചി​ല​രു​ടെ പേ​ര് ഒ​ന്നി​ല്‍ കു​ടു​ത​ല്‍ ത​വ​ണ ആ​വ​ര്‍​ത്തി​ച്ച​തും ചൂ​ണ്ടി​കാ​ട്ടി​യാ​ണ് പ്ര​തി​ഷേ​ധം. ഒ​രു വാ​ര്‍​ഡി​ല്‍ മാ​ത്രം 70 ഡ​ബി​ള്‍ എ​ന്‍​ട്രി​യാ​ണ് വ​ന്നി​രി​ക്കു​ന്ന​തെ​ന്നും പ്ര​തി​ഷേ​ധ​ക്കാ​ര്‍ പ​റ​യു​ന്നു.