അവധിക്കാല യാത്രാ ദുരിതം; കേരളത്തിലേക്ക് പത്ത് സ്പെഷൽ ട്രെയിനുകൾ അനുവദിച്ചു
Saturday, December 21, 2024 6:55 PM IST
ന്യൂഡൽഹി: ക്രിസ്തുമസ് കാലത്തെ യാത്രാ ബുദ്ധിമുട്ടിന് പരിഹാരമായി കേരളത്തിലേക്ക് പ്രത്യേക ട്രെയിനുകള്‍ അനുവദിച്ചതായി റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. പത്ത് സ്പെഷല്‍ ട്രെയിനുകള്‍ ആണ് കേരളത്തിലേക്ക് അനുവദിച്ചിട്ടുള്ളത്.
അവധിക്കാല തിരക്ക് കണക്കിലെടുത്ത് പല സോണുകളില്‍ നിന്നായി 149 ട്രിപ്പുകളും അനുവദിച്ചിട്ടുണ്ട്. ശബരിമല തീര്‍ഥാടനത്തിനായി 416 സ്പെഷല്‍ ട്രിപ്പുകളും അനുവദിച്ചു.
കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് കേന്ദ്രമന്ത്രി ജോര്‍ജ് കുര്യനെ ഇക്കാര്യം അറിയിച്ചു. യാത്രാ ദുരിതം പരിഹരിക്കാനായി കേന്ദ്രത്തിന് മുന്നില്‍ നിരവധി നിവേദനങ്ങളെത്തിയിരുന്നു.