സെക്രട്ടറിയേറ്റില്‍ പാമ്പ്; വനംവകുപ്പിനെ വിവരം അറിയിച്ചു
Saturday, December 21, 2024 4:18 PM IST
തിരുവനന്തപുരം: സെക്രട്ടറിയേറ്റിലെ ജലവിഭവ വകുപ്പ് ഇടനാഴിയില്‍ പാമ്പിനെ കണ്ടെത്തി. സ്റ്റെയര്ക്കേസിലാണ് പാമ്പിനെ കണ്ടത്. നിലവില്‍ പാമ്പ് ഇവിടെനിന്ന് മാറിയെന്ന് ജീവനക്കാര്‍ അറിയിച്ചു.
ജീവനക്കാര്‍ പാമ്പിനെ പിടികൂടാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. തുടര്‍ന്ന് വനംവകുപ്പിനെ വിവരം അറിയിച്ചിട്ടുണ്ട്. ഏത് ഇനത്തിൽപെട്ട പാന്പാണ് ഇതെന്ന് തിരിച്ചറിഞ്ഞിട്ടില്ല.