സ്ലാബ് ദേഹത്തേക്ക് വീണ് അതിഥി തൊഴിലാളി മരിച്ചു
Saturday, December 21, 2024 4:18 PM IST
കോഴിക്കോട്: കോൺക്രീറ്റ് സ്ലാബ് ദേഹത്തേക്ക് വീണ് അതിഥി തൊഴിലാളി മരിച്ചു. പശ്ചിമ ബംഗാള്‍ സ്വദേശി അബ്ദുൾ ബാസിറാണ് മരിച്ചത്.
കോഴിക്കോട് കൊടുവള്ളി തറോലിലാണ് സംഭവം. വീട് പൊളിച്ചു മാറ്റുന്നതിനിടെ കോണ്‍ക്രീറ്റ് സ്ലാബ് ദേഹത്തേക്ക് വീഴുകയായിരുന്നു.
അപകടം നടന്ന ഉടൻ ഇയാളെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.