ആലുവയില്‍ പോലീസ് സ്റ്റേഷനില്‍നിന്ന് രക്ഷപെട്ട പ്രതി പിടിയിൽ
Saturday, December 21, 2024 4:07 PM IST
കൊച്ചി: ആലുവയില്‍ പോലീസ് കസ്റ്റഡിയില്‍നിന്ന് രക്ഷപെട്ട പോക്സോ കേസ് പ്രതി പിടിയിൽ. അങ്കമാലി സ്വദേശി ഐസക് ബെന്നിയാണ് പിടിയിലായത്. അങ്കമാലി മൂക്കന്നൂരില്നിന്നാണ് ഇയാള്‍ പിടിയിലായത്.
വെള്ളിയാഴ്ച രാത്രിയാണ് ഇയാൾ രക്ഷപെട്ടത്. പോലീസുകാരുടെ കണ്ണുവെട്ടിച്ച് ഇയാൾ ഇറങ്ങിയോടുകയായിരുന്നു.
പതിനഞ്ച് വയസുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതിയാണ് ഐസക്. വെള്ളിയാഴ്ചയാണ് ഇയാളെ പോലീസ് കസ്റ്റഡിയിൽ എടുത്ത് വിശദമായി ചോദ്യം ചെയ്തത്. പിന്നാലെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. ഇന്ന് രാവിലെ കോടതിയിൽ ഹാജരാക്കാൻ ഇരിക്കെയാണ് പ്രതി ചാടിപ്പോയത്.